ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെ യുവാക്കള്‍ കല്ലെറിയുന്നത് ദിവസക്കൂലിയ്ക്ക്. സൈന്യത്തിനും സൈനിക വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിദിനം 500 രൂപ വച്ച് ലഭിക്കുമെന്ന് ആക്രമണത്തിനിടെ സൈന്യത്തിന്റെ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിയാണ് പണം നല്‍കുന്നതെന്നും യുവാവ് പറഞ്ഞു.
ദേശിയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ട വീഡിയോ റിപ്പോര്‍ട്ടിലാണ് യുവാവിന്റെ ഞെട്ടിപ്പിക്കുന്നവെളിപ്പെടുത്തലുള്ളത്. “ഗീലാനി ഞങ്ങളോട് സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. ഗിലാനി ഞങ്ങള്‍ക്ക് പണം നല്‍കും. എന്നെ വെടി വെയ്ക്കൂ… എനിക്ക് മരിക്കണം… കല്ലെറിയുന്നതിന് പ്രതിദിനം അഞ്ഞൂറ് രൂപ വീതമാണ് ഗീലാനി ഞങ്ങള്‍ക്ക് നല്‍കുന്നത്. ഇതെല്ലാം ചെയ്യുന്നതിന് ഗീലാനി ഞങ്ങള്‍ക്ക് പണം നല്‍കും. ഞങ്ങളുടെ ഗ്യാങ്ങില്‍ ഇരുപതു മുതൽ മുപ്പതു പേർ വരെയുണ്ട്.”- യുവാവ് പറയുന്നു.
ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണ് എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ യുവാവിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
Post Your Comments