International

തലവെട്ടി മാറ്റിയ മൃതദേഹങ്ങളില്‍ നിന്ന് ചോരകുടിക്കുന്ന സുന്ദരിയായ ക്രിമിനല്‍

മെക്‌സിക്കോസിറ്റി : തലവെട്ടി മാറ്റിയ മൃതദേഹങ്ങളില്‍ നിന്ന് ചോരകുടിക്കുന്ന സുന്ദരിയായ ക്രിമിനല്‍. മെക്‌സിക്കോയിലെ കുപ്രസിദ്ധ മാഫിയാഗ്രൂപ്പിലെ അംഗമായിരുന്ന ജ്വാന എന്ന ഇരുപത്തെട്ടുകാരിയാണ് കേട്ടാലറയ്ക്കുന്ന ക്രൂതകള്‍ ചെയ്ത് പൊലീസിനു പോലും പേടി സ്വപ്നമായിരുന്നത്. ചെറുപ്പത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ജ്വാന പതിനഞ്ചാംവയസില്‍ തന്നെക്കാള്‍ ഇരുപതുവയസ് കൂടുതലുള്ളയാളി നിന്ന് ഗര്‍ഭിണിയായി. കുഞ്ഞിനെപ്പോറ്റാന്‍ ശരീരം വിറ്റു. ഒടുവില്‍ മാഫിയാസംഘത്തിലെത്തുകയായിരുന്നു.

കുട്ടിക്കാലം മുതല്‍ റെബലായിരുന്നു. മാഫിയാ സംഘത്തിന്റെ നിര്‍ബന്ധവും ഭീഷണിയുമാണ് കൊടും ക്രൂരയാക്കിയത്. പലപ്പോഴും ലുക്ക് ഔട്ട് പോയിന്റില്‍ എട്ടുമണിക്കൂര്‍ വരെ ഒരേ നില്‍പ്പാണ്. എന്തെങ്കിലും വീഴ്ചവന്നാല്‍ ദിവസങ്ങളോളം പച്ചവെള്ളംപോലും ലഭിക്കില്ല. ടോയ്‌ലറ്റില്‍ പോകാന്‍ പോലും അനുവദിക്കാതെ കെട്ടിയിടും. ഈ പീഡനങ്ങള്‍ സഹിച്ച് ഞാനൊരു കൊടുംക്രിമിനലായെന്ന് ജ്വാന പറയുന്നു.

കാലിഫോര്‍ണിയ ജയിലില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജ്വാന്‍ തെറ്റുകളോര്‍ത്ത് പശ്ചാത്തപിക്കുകയാണ് ഇപ്പോള്‍. എത്രപേരെ കൊലപ്പെടുത്തിയെന്ന് വ്യക്തമായി അറിയില്ല. കണ്ണുചൂഴ്‌ന്നെടുത്തും തലവെട്ടിയും അവയവങ്ങള്‍ ഛേദിച്ചും ക്രൂരമായിരുന്നു എല്ലാകൊലപാതകങ്ങളും. ആണോ പെണ്ണോ എന്ന് നോക്കാതെ എതിരാളികളെ കൊന്നുതള്ളി. അവരുടെ രക്തത്തില്‍ കുളിക്കാനും ആഗ്രഹിച്ചിരുന്നു. ഇരകള്‍ അവസാന ശ്വാസത്തിനുവേണ്ടി പിടയുന്നത് കാണാന്‍ ഹരമായിരുന്നുവെന്നാണ് ജ്വാന പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button