ഗ്രാമീണഇന്ത്യയിലെ പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് ചിലവുകുറഞ്ഞ രീതിയില്‍ ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴില്‍ 14.13-ലക്ഷം കണക്ഷനുകള്‍ അനുവദിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലെ വീട്ടമ്മമാര്‍ക്കാണ് ഈ പദ്ധതിയുടെ മുഴുവന്‍ പ്രയോജനവും ലഭിച്ചത്. നിലവില്‍, 17-സംസ്ഥാനങ്ങളിലായി 487-ജില്ലകളില്‍ ഈ പദ്ധതി പ്രാബല്യത്തിലുണ്ട്.
ഈ പദ്ധതിയുടെ കീഴില്‍ പാചകവാതക കണക്ഷനുകള്‍ ലഭിക്കുന്ന കുടുംബങ്ങള്‍ പ്രത്യേക ഡെപ്പോസിറ്റുകള്‍ ഒന്നും നല്‍കേണ്ടതില്ല. കണക്ഷനോടൊപ്പം ചിലവ് വളരെ കുറഞ്ഞ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഗ്യാസടുപ്പും പ്രത്യക വിലയിട്ട് അനുവദിക്കുന്നുണ്ട്.
ഗ്യാസടുപ്പ് വാങ്ങുന്നതിനും, ആദ്യ പാചകവാതക റീഫില്‍ നടത്തുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് പലിശരഹിത വായ്പ്പ അനുവദിക്കാനുള്ള സംവിധാനവും ഈ പദ്ധതിയുടെ കീഴില്‍ ഒരുക്കിയിട്ടുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം തയാര്‍ ചെയ്ത SECC ഡാറ്റ അനുസരിച്ചാണ് അര്‍ഹതപ്പെട്ട കുടുംബങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ 24-കോടി കുടുംബങ്ങള്‍ ഉള്ളതില്‍ 10-കോടി കുടുംബങ്ങള്‍ക്കും ഇനിയും പാചകവാതക കണക്ഷന്‍ ആയിട്ടില്ല എന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിന് പരിഹാരം കാണാനുള്ള മോദി ഗവണ്മെന്‍റിന്‍റെ ശ്രമമാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന.
Post Your Comments