ഐ.എസ് ഭീകരരെക്കുറിച്ചു നിരവധി കാര്യങ്ങളാണ് അടുത്തദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത ഐ.എസുകാരുടെ ലാപ്‌ടോപ്പുകളില്‍ ശേഖരിച്ചിരുന്ന എണ്‍പതുശതമാനം ഫയലുകളും അശ്ലീല വീഡിയോകളാണെന്നാണു പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ തലവന്‍ ലഫ്. ജനറല്‍ മൈക്കിള്‍ ഫഌന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫഌന്നിന്റെ പുതിയ പുസ്തകത്തിലാണു വെളിപ്പെടുത്തലുണ്ട്. ലാപ്‌ടോപ്പില്‍ അശ്ലീല വീഡിയോകള്‍ കണ്ടാണ് ഐ.എസ് ഭീകരര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തിരുന്നതെന്നും ആളുകളെ തലയറുത്തുകൊന്നിരുന്നതെന്നും ഫഌന്‍ വെളിപ്പെടുത്തുന്നു. നേരത്തേ, ഒസാമ ബിന്‍ ലാദന്റെ രഹസ്യ കേന്ദ്രം റെയ്ഡ് ചെയ്തപ്പോള്‍ അവിടെനിന്നു വന്‍തോതിലുള്ള അശ്ലീല വീഡിയോകളുടെ ശേഖരം തന്നെ പിടികൂടിയിരുന്നതായും ഫഌന്നിന്റെ പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ജര്‍മന്‍ പത്രമായ ഡെയ്‌ലി ബീസ്റ്റ് പറയുന്നു.
Post Your Comments