NewsInternational

ട്രംപിന്‍റെ മനസ് ശുദ്ധിയാകാൻ അസമിൽ നിന്ന് ചായപ്പൊടി

വാഷിംഗ്‌ടൺ: അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊനാൾഡ് ട്രംപിന്‍റെ മനസ് ശുദ്ധീകരിക്കാൻ അസമിൽ നിന്ന് ചായപ്പൊടി. പ്രസിദ്ധ ചായകമ്പനിയായ അസാം ഗ്രീൻ ടീയാണ് 6000 പാക്കറ്റ് ചായപ്പൊടി ട്രംപിന് അയച്ചുകൊടുത്തത്.

ഡൊനാൾഡ് ട്രംപ് അമെരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാണ്. ലോകം മുഴുവൻ അദ്ദേഹത്തെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. അദ്ദേഹത്തിന്‍റെ മനസ് മാറാനാണ് ചായപ്പൊടി അയച്ചുകൊടുക്കുന്നതെന്ന് കമ്പനി എംഡി സുമിത്‌ഷാ പറഞ്ഞു. നാലുവർഷത്തേക്ക് ആവശ്യമായ ചായപ്പൊടി അയച്ചു കൊടുത്തുതായും കമ്പനി എംഡി വ്യക്തമാക്കി. ചായപ്പൊടിയുടെ ഗുണത്താൽ രാജ്യത്തിനും ട്രംപിനും നല്ലതും സംഭവിക്കുമെന്നും എംഡി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button