IndiaNews

ആം ആദ്മി പാര്‍ട്ടി എം.പി ലോക്‌സഭയില്‍ എത്തുന്നത് മദ്യലഹരിയില്‍

ഛണ്ഡിഗഢ്: ആം ആദ്മി പാര്‍ട്ടി എം.പി ഭഗവത് മന്‍ പാര്‍ലമെന്റില്‍ എത്തുന്നത് മദ്യലഹരിയിലെന്ന് ആരോപണം. മുതിര്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഭഗവത് മാനിനെപ്പോലെയുള്ള ജനപ്രതിനിധികള്‍ പഞ്ചാബിന് അപകീര്‍ത്തി വരുത്തുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

ഭഗവത് മന്‍ മദ്യപാനിയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തുന്നത് മദ്യലഹരിയിലാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാവ് യോഗേന്ദ്ര യാദവും ആരോപിച്ചിരുന്നു. 2014 ജൂലൈയില്‍ എ.എ.പിയുടെ ലോക്‌സഭാംഗങ്ങളുടെ മീറ്റിങ്ങില്‍ വച്ച് ഇക്കാര്യം ബോധ്യപ്പെട്ടതാണ്. അന്ന് തന്റെ സമീപത്തിരുന്ന ഭഗവത് മദ്യപിച്ചിരുന്നതായും യോഗേന്ദ്ര യാദവ് പറഞ്ഞു. സംഗ്രൂര്‍ എം.പിയാണ് ഭഗവത് മന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button