
മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ സ്കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു മൂന്നാം തവണയാണ് സാകിര്‍ മാധ്യമങ്ങളെ കാണുന്നതു റദ്ദാക്കുന്നത്. മുബൈയില്‍ വേദി കിട്ടാത്തതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പടെ നാലു ഹോട്ടലുകളാണ് സാക്കിര്‍ നായികിന് വേദി നിഷേധിച്ചിരുന്നത്. നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ വേദി നല്കാന് കഴിയില്ലെന്ന നിലപാടായിരുന്നു മുംബൈയിലെ ഹോട്ടലുടമകള്‍ സ്വീകരിച്ചത്.
ധാക്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാക്കിര്‍ നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നത്.
Post Your Comments