തനിക്ക് ഭയമില്ലെന്നും മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു എന്നത് കൊണ്ട് നാടുവിടാനോ ഒളിച്ചോടാനുമില്ലെന്നുമായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം. ഇടപാടുകള്‍ ചെക്കുകള്‍ വഴിയാണ് നടത്തിയത്. നിയമസഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി. യോഗം പ്രസിഡന്റ് ഡോ എം എന്‍ സോമശേഖരന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന്, സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് നജീബ് എന്നിവരാണ് മറ്റു പ്രതികള്‍.
Post Your Comments