International

മത പരിവർത്തനത്തിന് വിസമ്മതിച്ചയാളുടെ ഇരുകൈകളും വെട്ടിമാറ്റി

ലാഹോർ: പാകിസ്ഥാനിലെ ലാഹോറില്‍ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച ക്രിസ്ത്യൻ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. അഖ്വീൽ മാസി എന്ന യുവാവിന് നേരെയാണ് കര്മനാമം. കഴിഞ്ഞ മാസം 24നാണ് സംഭവം. മതപരിവർത്തനത്തിനു വിസമ്മതിച്ച തന്റെ കൈകൾ കോടാലി ഉപയോഗിച്ചു വെട്ടിക്കളഞ്ഞതായി അഖ്വീൽ പോലീസിൽ നൽകിയ പരാതി പറയുന്നു. അക്രമികൾ ആരാണെന്ന് തനിക്കറിയില്ലെന്നും ഒരിക്കൽ കൂടി അവരെ കണ്്ടാൽ തിരിച്ചറിയാൻ ആയേക്കുമെന്നും ഇയാൾ പറയുന്നു.

അതേസമയം അഖ്വീലിന്റെ പരാതി പോലീസ് നിഷേധിച്ചു. ട്രെയിൻ അപകടത്തിലാണ് അഖ്വീലിന്റെ കൈകൾ നഷ്‌ടപ്പെട്ടതെന്നാണ് പോലീസിന്റെ വാദം.

shortlink

Post Your Comments


Back to top button