NewsIndia

മസാജ് കഴിഞ്ഞു വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു; കഴുത്തിലെ ഞരമ്പ് പൊട്ടാതിരുന്നത് ഭാഗ്യം കൊണ്ട്

ബംഗളൂരു: കഴുത്തില്‍ മസാജ് ചെയ്യാന്‍ പോയ നാല്‍പതുകാരനായ ബിസിനസുകാരന്‍ വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ കുഴഞ്ഞുവീണു. പരിചയക്കുറവുള്ളയാള്‍ ചെയ്ത മസാജിനിടെ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം ജീവനെടുക്കാതിരുന്നതു ഭാഗ്യം കൊണ്ടുമാത്രം. നാല്‍പതുകാരനായ ബാബു റെഡ്ഢിയാണ് പക്ഷാഘാതത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

മേയ് മാസത്തിലാണ് ബാബു റെഡ്ഢി മസാജിനുവിധേയമായത്. മടങ്ങി എങ്ങനെയോ വീട്ടിലെത്തിയ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നു വൈറ്റ്ഫീല്‍ഡിലെ കൊളംബിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രധാനപ്പെട്ട രക്തധമനിക്കു ക്ഷതമുണ്ടായതായും ശരീരം അപകടത്തിലാണെന്നും വ്യക്തമായത്.

തുടര്‍ന്നു ലക്ഷക്കണക്കിനു രൂപ മുടക്കി നടത്തിയ ചികിത്സയിലാണ് മൂന്നുമാസങ്ങള്‍ക്കു ശേഷം ബാബു റെഡ്ഢി സാധാരണ നിലയിലേക്കു തിരിച്ചുവരുന്നത്. പരിചയക്കുറവുള്ള മാസിയര്‍ മസാജ് ചെയ്തതുമൂലം തനിക്കു ഗുരുതരമായ നഷ്ടമുണ്ടെന്നു കാട്ടി ബാബു റെഡ്ഢി പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button