ന്യൂഡല്‍ഹി: മാലിന്യ നിര്‍മാര്‍ജനം മുഖ്യ മാനദണ്ഡമാക്കി സി.എസ്.ഇ നടത്തിയ സര്‍വേയില്‍ ആലപ്പുഴ മുന്നിലെത്തി. ഗോവയിലെ പനാജിയും കര്‍ണാടകയിലെ മൈസൂരുവുമാണ് ആലപ്പുഴയെ കൂടാതെ സര്‍വേയില്‍ ആദ്യ മൂന്നില്‍ ഇടം പിടിച്ചത്.
ചപ്പു ചവറുകള്‍ മറ്റൊരിടത്തേക്ക് വലിച്ചെറിയുന്നത് മാലിന്യം ഇല്ലാതാക്കുന്നതിന് പരിഹാരമല്ല, അത് പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടെതെന്നും സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി കൊണ്ട് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തലസ്ഥാന നഗരമായ ഡല്‍ഹിയിലും ബെംഗളൂരുവിലും ചണ്ഡീഗഢിലും തൂത്തുവാരുന്നുണ്ടെങ്കിലും മാലിന്യം പലയിടത്തും ബാക്കിയാകുന്നവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങള്‍ പട്ടികയില്‍ ഏറെ താഴെയാണ്.
മറ്റുള്ള സര്‍വേകളിൽ നിന്ന് വ്യത്യസ്തമായാണ് സി.എസ്.ഇയുടെ സര്‍വേ. കക്കൂസ് നിര്‍മ്മാണം, മാലിന്യ നിര്‍മാര്‍ജനം, സ്വതന്ത്ര നിരീക്ഷണം തുടങ്ങിയ ഘടകങ്ങളാണ് സര്‍വേയില്‍ മാനദണ്ഡങ്ങളായി എത്തിയത്. 10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള സിറ്റികളില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ മൈസൂരു, ചണ്ഡീഗഢ്, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിശാഖപട്ടണം, സൂറത്ത്, രാജ്ക്കോട്ട്, ഗാങ്ടോക്ക്, പിംപ്രിചിന്‍വാദ്, ഗ്രേറ്റര്‍ മുംബൈ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്നത്.
Post Your Comments