കറാച്ചി : വീട്ടുകാരുടെ കണ്ണില്‍ പെടാതെ എത്തിയ കാമുകനെ യുവതി പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ റാണി ബീവി എന്ന യുവതിയാണ് വിവാഹിതനായ തന്റെ അമ്മാവന്റെ മകനുമായി പ്രണയത്തിലായത്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുക്കാരില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചത്.
പാകിസ്താനിലെ മുസാഫര്‍ഗര്‍ഹിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തിയത്. യുവതിയുടെ വീട്ടുകാര്‍ മുറി പരിശോധിക്കുന്നതിനിടയില്‍ ശ്വാസം കിട്ടാതെ പെട്ടിക്കുള്ളില്‍ നിന്നും കാമുകന്‍ ഉറക്കെ കരഞ്ഞു. യുവതിയോടുള്ള ദേഷ്യം കാരണം പിതാവും സഹോദരന്മാരും പെട്ടി തുറന്നില്ല. 15 മിനിട്ടുകള്‍ക്കുള്ളില്‍ ഇയാള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിനും രണ്ട് സഹോദരന്മാര്‍ക്കും എതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.
Post Your Comments