ഉത്തരാഖണ്ഡ്: ഫേസ്ബുക്കില്‍ നോക്കിയിരിയ്ക്കുന്ന ഭർത്താക്കന്മാർ വീട് നോക്കുന്നില്ലെന്നും വീട്ടിൽ സംഘർഷങ്ങൾ പതിവാകുന്നുവെന്നും ഭാര്യമാരുടെ പരാതികളുടെ കൂമ്പാരം.ഉത്തരാഖണ്ഡില്‍ നിന്നുള്ള വനിതാകമ്മീഷന്‍ സിറ്റിങ്ങിലാണ് ഈ പരാതിപ്രളയം.
ഫേസ് ബുക്കിൽ ചാറ്റ് ചെയ്യുന്ന ഭർത്താക്കന്മാർക്ക് തങ്ങളോട് സംസാരിക്കാൻ പോലും സമയം കിട്ടുന്നില്ലെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ് സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.ഫേസ് ബുക്ക്, ട്വിറ്റർ, വാട്സ്‌ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട മൂന്നോ നാലോ പരാതികൾ ഓരോ ആഴ്ചയിലും ലഭിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാനസെക്രട്ടറി പറഞ്ഞു. ഇതിനായി ചെലവഴിക്കപ്പെടുന്ന പണം, കുടുംബം നോക്കാത്തത്, ജോലിക്കു പോകാത്തത്, ഇതുസംബന്ധിച്ച് സംസാരിച്ചുണ്ടാകുന്ന കുടുംബവഴക്കുകൾ എന്നിവയാണ് പരാതികളിൽ അധികവും. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾക്കടിമകളായി വിവാഹേതര ബന്ധത്തിലേർപ്പെടുന്ന ഭർത്താക്കന്മാർക്കെതിരായ പരാതികളും കുറവല്ല.ജോലിക്കുപോകാൻ സമയം കണ്ടെത്താതെ ചാറ്റ് ചെയ്തും മറ്റും സമയംകളയുന്ന ഭർത്താക്കന്മാരുമുണ്ടത്രേ.
ഇത്തരം പരാതികൾ 2005 ലെ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ പെടുന്നതാണെന്നും പ്രസ്തുത നിയമത്തിലെ വകുപ്പുകളനുസരിച്ചാണ് പരാതി രജിസ്റ്റർ ചെയ്യുന്നതെന്നും സുജാത പറഞ്ഞു. നഗരങ്ങളിലുള്ളവർ മാത്രമല്ല ഗ്രാമീണ മേഖലയിൽ നിന്നുള്ളവരും ഇത്തരം പരാതികളുമായി എത്തുന്നുണ്ട്. പരാതികൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൗൺസിലിങ് ഉൾപ്പെടെയുള്ള ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കാൻ വനിത കമ്മിഷൻ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments