കൊച്ചി : മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്ത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെയും വ്യക്തികളെയും മുസ്ലീം ലീഗ് വെള്ള പൂശുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
മുംബൈയിലെ വിവാദ പണ്ഡിതന് സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലീം ലീഗ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് പറഞ്ഞ് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറായിരുന്നു രംഗത്തെത്തിയത്. സ്വതന്ത്ര ആശയവിനിമയം അസാധ്യമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
തീവ്രവാദം നടത്തുന്ന വ്യക്തികളഉടെ രക്ഷിതാക്കളായി മാറാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. പ്രണയക്കുരുക്കില്‍ പെടുന്ന പെണ്‍കുട്ടികളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ മുസ്ലിം തീവ്രവാദം വളരുന്നുവെന്നും രമേശ് കുറ്റപ്പെടുത്തി.
Post Your Comments