തൃശൂര്‍ : ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചത് അയല്‍വാസിയാണെന്ന് സൂചന. പരിസരം നന്നായി അറിയാവുന്ന ആള്‍ തന്നെയാണു പ്രതിയെന്നു പൊലീസിനു നേരത്തെ സംശയമുണ്ടായിരുന്നു. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
നാട്ടികയില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോള്‍ യുവതിയെ വീടിനടുത്തുള്ള ഷെഡില്‍ രക്തം വാര്‍ന്ന് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത്തിയത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Post Your Comments