തിരുവനന്തപുരം : കാണാതായ ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി. ആറ്റിങ്ങല്‍ കല്ലമ്പലം സ്വദേശി സാബുവാണ് ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് തൂങ്ങിമരിച്ചത്. ആടിനെ വില്‍ക്കുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുണ്ടായ വഴക്കിനു ശേഷമാണ് മൂന്നു ദിവസം മുമ്പ് അനിതയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. അനിതയെ കാണാനില്ലെന്ന പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
തുടര്‍ന്ന് അനിതയുടെ മൃതദേഹം ഇന്ന് രാവിലെ വാമനപുരം നദിയില്‍ കണ്ടെത്തിയിരുന്നു. വാമനപുരം നദിയില്‍ കൊല്ലമ്പുഴ പാലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായി പൊലീസ് വിളിച്ചതിനു ശേഷം തിരികെയെത്തിയ സാബു വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയ ശേഷമായിരുന്നു ആത്മഹത്യ. മൂന്ന് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു.
Post Your Comments