
കാഞ്ഞിരംകുളം : ബസിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച വയോധികന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി. അരുമാനൂർ ഇടവൂർ വടക്കേചൂഴാറ്റുവീട്ടിൽ ഭുവനചന്ദ്രൻ നായർ (62) ആണു മരിച്ചത്. കോവളത്തു നിന്നും പൂവാറിലേക്കു വരാനാണു ഭുവനചന്ദ്രൻ നായർ ബസിൽ കയറിയത്. വഴിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തു. യാത്രക്കാർ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും കണ്ടക്ടറും ഡ്രൈവറും തയാറായില്ല. സീറ്റിൽ കിടത്തിയ ശേഷം യാത്ര തുടരുകയും ഭുവനചന്ദ്രൻ മരിക്കുകയുമായിരുന്നു.
പിന്നീട് പൂവാറിൽ എത്തിയ ശേഷം ബസ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പൊലീസിന്റെ നിർദേശത്തെ തുടർന്നു മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ബന്ധുക്കൾ തന്നെ ബസ്സിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തെ തുടർന്നു ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments