NewsIndia

സാക്കിര്‍ നായിക്കിന് കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായ്ക്കിന് കുരുക്ക് മുറുകുന്നു. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കൂടാതെ നായിക്കിന്‍െറ നേതൃത്വത്തിലുള്ള പീസ് ടി.വി സംപ്രേഷണത്തിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയം നടപടി തുടങ്ങി.

നായിക്കിന്‍െറ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍െറയും ചാനലിന്‍െറയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തെ സംശയകരമായ സ്രോതസ്സുകളില്‍ നിന്ന് പണം വരവുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തീവ്രവാദവുമായി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button