കാസര്‍ഗോഡ് : മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തണമെന്ന് ഭാര്യയ്ക്ക് കാണാതായ മലയാളിയുടെ ടെലഗ്രാം സന്ദേശം. ‘നരകത്തില്‍ നിന്നും സ്വര്‍ഗ്ഗരാജ്യത്തിലെത്തി, ഇനി തേടേണ്ട.’ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്ന സംശയം ഉയര്‍ത്തി കേരളത്തില്‍ നിന്നും ഒരു മാസം മുൻപ് കാണാതായ സംഘത്തിലെ ഒരാള്‍ അയച്ച വാട്സാപ്പ് സന്ദേശമായിരുന്നു ഇത്. തങ്ങള്‍ ഇസ്ലാമിക് രാജ്യത്തെത്തി. ഇവിടെ അമേരിക്ക നിരപരാധികളെ കൊല്ലുകയാണെന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നുവെന്നാണ് മറ്റൊരു സന്ദേശം.
ശ്രീലങ്കയില്‍ ജോലി കിട്ടി പോകുന്നു എന്ന് പറഞ്ഞാണ് സംഘത്തെ നയിച്ച തൃക്കരിപ്പൂര്‍ സ്വദേശി ഡോ: ഇജാസ് മുങ്ങിയത്. ഇജാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഫോണ്‍ ടാപ്പ് ചെയ്ത് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ എത്തിയതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ത്, സിറിയ വഴി ഇവര്‍ അഫ്ഗാനില്‍ എത്തിയിരിക്കാം എന്നാണ് സംശയം. ഇവരില്‍ നിന്നും ഒടുവില്‍ കിട്ടിയ ഫോണ്‍വിളിയിലെ ടവര്‍ ലൊക്കേഷന്‍ അഫ്ഗാനിസ്ഥാനിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക പ്രാര്‍ത്ഥനയെന്ന് പറഞ്ഞ് ഇവര്‍ അയച്ച ചില വാട്സ് ആപ്പ് സന്ദേശത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ കണ്ടതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
Post Your Comments