കാസര്‍ഗോഡ് ● ഐ.എസില്‍ ചേര്‍ന്നെങ്കില്‍ മകന്റെ മുഖം പോലും തനിക്ക് കാണേണ്ടെന്ന് നിന്നും ഐ.സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീൻറെ പിതാവ് ഹക്കീം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് മകന്റെ വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. നാടിനെ സ്നേഹിക്കാത്ത ഒരു മകൻ എന്തിനാണെന്ന ചിന്തയാണ് തനിക്കിപ്പോൾ. ഐ.സിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ അവനെ ഇനി തനിക്ക് വേണ്ട. സർക്കാർ എന്താണോ ചെയ്യാൻ പോകുന്നത് അത്‌പോലെ ചെയ്യാം.അവനെ മകനായിട്ട് പോലും താൻ കാണുന്നില്ല. ഐ.സില്‍ നിന്നല്ലാതെ അവനെ കണ്ടെത്തുകയാണെങ്കില്‍ സ്വീകരിക്കും. അല്ലെങ്കിൽ മകനെ ഇനി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍ഗോഡ് നിന്നും കാണാതായ ഡോക്ടര്‍ ദമ്പതികള്‍ അടക്കമുള്ള 16 പേര്‍ സിറിയയിലെത്തി ഐ.സില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു.
വീഡിയോ കാണാം
Post Your Comments