കോഴിക്കോട് : ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിലെ പ്രസ്താവന അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ നിയമനങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റിലെ പ്രസ്താവനയെക്കുറിച്ചാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.
അരക്കോടിയിലധികം വരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമായിരുന്നു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് തോമസ് ഐസക് പറയുന്നത് ആരോഗ്യവകുപ്പില്‍ ഒഴികെയുള്ള നിയമനങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നാണ്. ഇപ്പോഴത്തെ തീരുമാനം യുവജനങ്ങളെ തെരുവില്‍ ഇറക്കും. ചെലവു ചുരുക്കാന്‍ മറ്റു വഴിയില്ലെന്നാണ് മന്ത്രിയുടെ വാദമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പൊരുതുന്ന വിപ്ലവ പ്രസ്ഥാനം അടുത്ത അഞ്ച് വര്‍ഷം പച്ചക്കറി നടലും സിമ്പോസിയങ്ങളുമായി കാലം കഴിക്കുമെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.
Post Your Comments