ധാക്ക ഭീകരാക്രണത്തില്‍ പങ്കെടുത്ത രണ്ട് അക്രമകാരികള്‍ മുബൈസ്വദേശിയായ ഇസ്ലാമിക് മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനാല്‍ പ്രചോദിതരായിരുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന്‍ ബംഗ്ലാദേശി ഗവണ്മെന്‍റ് പ്രശ്നത്തില്‍ ഇടപെടുന്നു. സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളുടെ ഉള്ളടക്കവും സാഹചര്യങ്ങളും പരിശോധിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കാനാണ് ബംഗ്ലാദേശി ഗവണ്മെന്‍റ് ഇന്ത്യന്‍ ഗവണ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സക്കീര്‍ നായിക്കിന്‍റെ ചാനല്‍ പീസ് ടിവി-ക്ക് ഇന്ത്യയില്‍ സംപ്രേക്ഷണത്തിനുള്ള ലൈസന്‍സ് ഇല്ല എന്ന്‍ വ്യക്തമായിട്ടുണ്ട്. ഈ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‍ പീസ് ടിവിയുടെ സംപ്രേക്ഷണം നിര്‍ത്താന്‍ അവശ്യപ്പെട്ടു കൊണ്ടുള്ള നിര്‍ദ്ദേശം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും മറ്റ് മള്‍ട്ടി സര്‍വ്വീസ് ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കാന്‍ സംസ്ഥാന ഗവണ്മെന്‍റുകളോട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതിനുപുറമേ, നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തോയ്ബയുടെ മുഖംമൂടി സംഘടന ജമാ-ഉദ്-ദാവയുടെ വെബ്സൈറ്റില്‍ നിന്ന്‍ സക്കീര്‍ നായിക്കിന്‍റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍റെ വെബ്സൈറ്റിലേക്കുള്ള ലിങ്കുകള്‍ ലിങ്കുകള്‍ ലഭിച്ചതും ഇന്ത്യന്‍ ഇന്‍റലിജന്‍സ് എജസികള്‍ തങ്ങളുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി.
മാഹാരാഷ്ട്രയിലും സക്കീര്‍ നായിക്കിനെതിരെയുള്ള പരാതികള്‍ ലഭിക്കുന്നതിന്‍റെ എണ്ണം വര്‍ദ്ധിച്ചതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments