ന്യൂഡല്‍ഹി: 341-കോടി രൂപയുടെ വാട്ടര്‍ മീറ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിനായി ഹാജരാകാന്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഡല്‍ഹി ഗവണ്മെന്‍റിന്‍റെ അഴിമതിവിരുദ്ധ വിഭാഗം സമന്‍സ് അയച്ചു.
മുന്‍പ്, 49-ദിവസം മാത്രം നീണ്ടുനിന്ന തങ്ങളുടെ ആദ്യ ഡല്‍ഹിഭരണത്തിന്‍റെ സമയത്ത് ആം ആദ്മി ഗവണ്മെന്‍റ് വാട്ടര്‍ മീറ്ററുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും, അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ മൂന്ന്‍ എഫ്.ഐ.ആറുകള്‍ രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. അഴിമതി നടന്നു എന്ന്‍ പറയപ്പെടുന്ന സമയത്ത് ഡല്‍ഹി ജല്‍ ബോര്‍ഡിന്‍റെ ചെയര്‍പേഴ്സണ്‍ പദവി വഹിച്ചിരുന്നത് ഷീലാ ദീക്ഷിതായിരുന്നതിനാലാണ് ചോദ്യംചെയ്യലിനായി സമന്‍സ് അയച്ചതെന്ന് ഡല്‍ഹി സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് എം.കെ.മീന അറിയിച്ചു.
സി.ആര്‍.പി.സി. സെക്ഷന്‍ 160 ചുമത്തിയാണ് ഷീലയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.
ഡല്‍ഹി ജല്‍ ബോര്‍ഡിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയിരുന്ന രമേഷ് നേഗിയോടും ചോദ്യംചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയച്ചിട്ടുണ്ട്.
Post Your Comments