ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതില്‍ എഎപി സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നാല് പ്രതികളുടെയും വധശിക്ഷ ഇത്ര വൈകാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് സർക്കാർ പ്രതികൾക്ക് നൽകിയത് രണ്ടര വർഷത്തിന് ശേഷമാണ്. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി
ദയാഹര്‍ജി തുടര്‍നടപടികള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ ജനുവരി 22-ന് ശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Post Your Comments