സൗദി : സൗദി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി രാജാവ് സൽമാൻ അറിയിച്ചു. തിങ്കളാഴ്ച മൂന്നിടത്താണ് സൗദിയില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. ഷിയാ ഭൂരിപക്ഷ പട്ടണമായ ഖാതിഫിലും ജിദ്ദക്കു സമീപം റുവൈസ് സിറ്റിയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപവുമായിരുന്നു മറ്റ് രണ്ട് സ്‌ഫോടനങ്ങള്‍. ഇതിനെത്തുടർന്നാണ് ഇങ്ങനെയൊരു നടപടി.
അതേസമയം മദീനയിലെ മസ്ജിദുന്നബവിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ചാവേറായത് പാക് പൗരനാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Post Your Comments