റിയാദ് : നാട്ടില്‍ അവധിക്ക് പോകാനായി ട്രെയിലറില്‍ ദമാമിലേക്ക് യാത്ര തിരിച്ച മലയാളിക്ക് ദാരുണമായ അന്ത്യം. കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന്‍ എന്ന സതീശന്‍ (51) ആണ് മരിച്ചത്. നാരായണന്‍ യാത്ര ചെയ്ത ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ട്രെയിലര്‍ ഡ്രൈവറായ മലയാളി ഷാജിക്ക് ഗുരുതരമായി പരുക്കേറ്റു.
25 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രെയിലര്‍ ഡ്രൈവറാണ് നാരായണന്‍. അങ്കണവാടി അധ്യാപികയായ ഉഷയാണ് ഭാര്യ. അമ്മ: നാരായണി. മക്കള്‍: സുമേഷ് (ബി.എസ്.എഫ് ജവാന്‍), ഷിധിന്‍, സ്വാതി.
Post Your Comments