കൊച്ചി: പി സി ജോര്‍ജ്, ഇ എസ് ബിജിമോള്‍ എന്നിവർക്കെതിരെ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹർജി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി സി ജോസഫാണ് പി സി ജോര്‍ജിനെതിരേ ഹർജി നല്‍കിയിട്ടുള്ളത്.
എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ വരണാധികാരി വരുത്തിയ വീഴ്ചകളാണ് ബിജിമോളുടെ വിജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പീരുമേട് മണ്ഡലത്തിലെ വോട്ടര്‍മാരായ വണ്ടിപ്പെരിയാര്‍ സ്വദേശി ഫൈസല്‍, മുറിഞ്ഞപുഴ സ്വദേശി ബെന്നി എന്നിവര്‍ ഹർജി നല്‍കിയിട്ടുള്ളത്.അബ്ദുല്‍ മജീദ് മല്‍സര രംഗത്തുണ്ടായിരുന്നെങ്കില്‍ ആറായിരം വോട്ടുകള്‍ ബിജിമോള്‍ക്ക് ലഭിക്കില്ലായിരുന്നെന്നും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ സിറിയക് തോമസ് വിജയിയാവുമായിരുന്നെന്നും ഹർജിയില്‍ പറയുന്നു.
Post Your Comments