India

മനോരോഗിയായ അമ്മ മകന്‍ മരിച്ചതറിയാതെ നാലു ദിവസം മകനു ഭക്ഷണം നല്‍കി

ന്യൂഡല്‍ഹി : മനോരോഗിയായ അമ്മ മകന്‍ മരിച്ചതറിയാതെ നാലു ദിവസം മകനു ഭക്ഷണം നല്‍കി. ഡല്‍ഹിയിലാണ് സംഭവം. അമ്മയ്ക്ക് 60 വയസ്സും, മകന് 32 വയസ്സുമായിരുന്നു പ്രായം. ഒരു വര്‍ഷം മുന്പു ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കു മാനസിക പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്.

മദ്യപാനിയായ മകന്‍ സാധാരണ അമ്മയ്ക്കുള്ള ഭക്ഷണം മകന്‍ വാങ്ങി വരാറാണു പതിവ്. മകന്‍ ഉറക്കത്തില്‍ നിന്നു ഉണരാത്തതു കാരണം അമ്മ മകന് ഭക്ഷണം ഉണ്ടാക്കി നല്‍കി. നാലു ദിവസത്തിനു ശേഷം മുറിയില്‍ നിന്നു മണം വന്നു തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ അടുത്തു താമസിക്കുന്ന മകളെ വിളിച്ച് അറിയിച്ചു. അയല്‍വാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് അഴുകിയ ശരീരം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button