Technology

സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ പതിയിരിക്കുന്നത് വൻ അപകടം

വൈഫൈ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും. പേഴ്സണൽ വൈഫൈ ആണെങ്കിലും പബ്ലിക് വൈഫൈ ആണെങ്കിലും സുരക്ഷിതമല്ലെന്നാണ് ആന്റി വൈറസ് കമ്പനിയായ നോർടന്റെ അഭിപ്രായം. സുരക്ഷിതമല്ലാത്ത വൈഫൈ വഴി ഇന്റർനെറ്റ് ഹാക്കർമാർ ഉപയോക്താക്കളുടെ മുഴുവൻ ഡാറ്റയും ചോർത്തുന്നുണ്ടെന്നാണ് നോർടൻ പറയുന്നത്. പൊതു സ്ഥലങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകൾ പാസ്‌വേർഡ് കൊണ്ട് സുരക്ഷിതപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് കൊണ്ട് തന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ആളുകൾ കരുതുന്നു.

63 ശതമാനം ആളുകളും വിശ്വസിക്കുന്നത് തങ്ങളുടെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ്. എന്നാൽ സാധാരണ ഉപയോഗിക്കുന്ന ടൂളുകളിൽ നിന്നും ട്രാഫിക്, അതിസുരക്ഷിതമായ പാസ് വേഡുകൾ, ഇമെയിലുകൾ, സോഷ്യൽ മിഡിയ അക്കൗണ്ട് വിവരങ്ങളും അതിലെ ഡാറ്റയുമെല്ലാം ഹാക്കർമാർക്ക് വീക്ഷിക്കാൻ കഴിയുന്നു. ഇത് ഹാക്കുചെയ്ത് ദുരുപയോഗം ചെയ്യാനും അവർക്ക് കഴിയും. അത്കൊണ്ട് അടുത്ത തവണ വൈഫൈ ഉപയോഗിക്കുമ്പോൾ കരുതിയിരിക്കുക. ഹാക്കർമാരിൽ നിന്നും രക്ഷനേടാനായി ഒരു പുതിയ ആപ് നോർടൻ രൂപകൽപ്പന ചെയ്ത് കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button