India

പ്രധാനമന്ത്രിയുടെ ”മന്‍കി ബാത്തിന്” സമാനമായി ”ടോക് ടു എകെ” പരിപാടിയുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാതിന’് സമാനമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുതിയ പരിപാടി ആരംഭിക്കുന്നതായി സൂചന. നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്. ലക്ഷക്കണക്കിനു ശ്രോതാക്കളാണ് ഈ പരിപാടിക്കുള്ളത്.

മന്‍ കി ബാത്തിനെപ്പോലെ ആത്മഭാഷണമായിരിക്കില്ല കെജ്‌രിവാളിന്റെ പരിപാടി. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലൂടെ മുഖ്യമന്ത്രിയുമായി ജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാം. എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ജൂലൈ 17 ഞായറാഴ്ച പരിപാടിയുടെ ആദ്യപ്രക്ഷേപണം ഉണ്ടായേക്കുമെന്നാണ് വിവരം. ടോക് ടു എകെ ഡോട്‌കോം (TalkToAK.com) എന്ന വെബ്‌സൈറ്റിലൂടെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button