Kerala

എം.കെ ദാമോദരനെ പുറത്താക്കണം- കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം ● സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ എംകെ ദാമോദരനെ നിയമോപദേശക സ്ഥാനത്ത് നിന്ന് അടിയന്തിരമായി പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സർക്കാർ നൽകിയ കേസിലെ പ്രതിക്കു വേണ്ടി ഹാജരായ എംകെ ദാമോദരന് വേണ്ടി പൊതു ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് സാന്റിയാഗോ മാർട്ടിൻ 80,000 കോടി രൂപ കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ചത് വി.എസ് അച്യുതാനന്ദനാണ്. അതേ ആളിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ കോടതിയിൽ ഹാജരാകുന്നത് ദുരൂഹമാണ്. മാർട്ടിനുമായി കോടികളുടെ പണമിടപാടും അടുത്ത ബന്ധവുമുള്ള ആൾ മന്ത്രിസഭയിലിരിക്കേ ഇങ്ങനെ സംഭവിച്ചതിൽ അത്ഭുതമില്ല.  സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടൻ അവതാരങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അവതാരങ്ങളുടെ പിടിയിലാണ്.

വിഎസ് നടത്തി വന്ന ഐസ്ക്രീംകേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുപ്രീംകോടതിയിൽ സർക്കാർ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാനാവില്ല. ഐസ്ക്രീം കേസ് അട്ടിമറിച്ച അഭിഭാഷകനെ തന്നെ നിയമോപദേശകനായി നിയമിച്ച മുഖ്യമന്ത്രി ലോട്ടറി കേസ് പ്രതി സാന്റിയാഗോ മാർട്ടിന്റേയും സംരക്ഷകനാവുകയാണ്. താൻ നടത്തിയ കേസിനെതിരെ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചിട്ടും വിഎസ് മൗനം പാലിക്കുന്നത് ക്യാബിനറ്റ് പദവി കിട്ടാനാണ്. ജനങ്ങളുടെ കാവലളാകുമെന്ന വാഗ്ദാനം പോലും ഈ കാത്തിരിപ്പിനിടയിൽ വിഎസ് മറന്നുവെന്നും കുമ്മനം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button