ജിദ്ദ ● കഴിഞ്ഞദിവസം ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലെറ്റിന് മുന്നില്‍ ചാവേര്‍ ആക്രമണം പാകിസ്ഥാന്‍ സ്വദേശിയാണെന്ന് സൗദി അറേബ്യ. അബ്ദുള്ള ഖ്വല്‍സര്‍ ഖാന്‍ എന്നാണ് ഇയാളുടെ പേര്. പന്ത്രണ്ട് വർഷം മുമ്പ് ഡ്രൈവറായി സൗദിയില്‍ എത്തിയതാണ് ഇയാളെന്നും കുടുംബസമ്മതം ജിദ്ദയിലെ റെഡ് സീ പോർട്ടിനടുത്താണ് താമസിച്ചിരുന്നതെന്നും സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇയാളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് ഐ.എസ് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മദീന ആക്രമണത്തിന്റെയും അതേ ദിവസം തന്നെ ജിദ്ദയിലും ക്വതീഫിലും നടന്ന മറ്റു രണ്ടു ആക്രമണളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിനെതിരെ ഇതുവരെ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. 30 മില്യൻ ജനസംഖ്യയുള്ള സൗദിയിൽ 9 മില്യൻ പേർ വിദേശികളാണ്. വിദേശികളിൽ കൂടുതലും പാകിസ്ഥാനികളുമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ സംശയകാരമായ സാഹചര്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ചാവേർ പൊട്ടിത്തെറിച്ചത്.
സൽമാൻ രാജാവിന്റെ മകനും മക്ക ഗവർണറുമായ രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ സ്ഫോഫോടനത്തിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെയും സംഭവസ്ഥലവും സന്ദർശിച്ചിരുന്നു.
Post Your Comments