India

അമിതവണ്ണമുള്ള ഭാര്യ ഭര്‍ത്താവിന് മുകളില്‍ വീണു; രണ്ടുപേരും മരിച്ചു

രാജ്കോട്ട് ● 128 കിലോ ഭാരമുള്ള ഭാര്യ 68 കിലോ ഭാരമുള്ള ഭര്‍ത്താവിന്റെ മുകളില്‍ കാല്‍വഴുതി വീണതിനെത്തുടര്‍ന്ന് ഇരുവരും മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ഭാര്യയുടെ അടിയില്‍പ്പെട്ട ഭര്‍ത്താവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് ഭാര്യ മരിച്ചത്. മഞ്ജുള വിതലാനി എന്ന 68 കാരിക്കും ഭര്‍ത്താവ് നട്‌വര്‍ലാലുമാണ് മരിച്ചത്. അപകടം കണ്ട് ഒടിയെത്തിയ മരുമകള്‍ നിഷയ്ക്കും തറയില്‍ വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ നിഷ ഇപ്പോള്‍ ചികിത്സയിലാണ്.

വീടിന്റെ മുകളിലത്തെ നിലയിലാണ് മകന്‍ ആശിഷും ഭാര്യ നിഷയും താമസിക്കുന്നത്. അമിതഭാരം കാരണം മഞ്ജുള മുകളിലേക്ക് പോകാറില്ല. കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ ആശിഷിന് ശ്വാസതടസം അനുഭവപ്പെട്ടപ്പോള്‍ മരുന്നെടുക്കാനായി നിഷ താഴേക്ക് വന്നു. ഇതറിഞ്ഞ് മകന്റെ അസുഖവിവരം അറിയാനായി ധൃതിയില്‍ മുകളിലേക്ക് കയറിയ മഞ്ജുള താഴേക്ക് വീഴുകയായിരുന്നു. വീണത് ഭര്‍ത്താവ് നട്‌വര്‍ലാലിന്റെ മുകളിലേക്കും. വീഴ്ചയില്‍ മഞ്ജുളയുടെ തലയ്ക്കും പരിക്കേറ്റു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button