തിരുവനന്തപുരം : ബാര്‍കോഴ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് എസ്.പി ആര്‍ സുകേശിന് ക്ലീന്‍ ചീറ്റ്. ബാര്‍കോഴ കേസ് അന്വേണത്തിനിടെ വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. കേസില്‍ ബിജു രമേശുമായി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസില്‍ മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ സുകേശന്‍ ആവശ്യപ്പെട്ടുവെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കിയ ശബ്ദരേഖ പരിശോധിച്ചായിരുന്നു അന്വേഷണത്തിന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി നിര്‍ദ്ദേശിച്ചത്. കേസിലെ അന്വേഷണത്തിനു ശേഷം ഉദ്യോഗസ്ഥനായ പിഎന്‍ ഉണ്ണിരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്പിക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ക്രൈം എഡിജിപി എസ് ആനന്ദ കൃഷ്ണന് കൈമാറി.
Post Your Comments