ഹിമാലയത്തിലെ ഗര്‍വാള്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പഞ്ചകേദാര ക്ഷേത്രങ്ങളുടെ ഇടയിലെ പ്രകൃതിദത്ത ശിലാക്ഷേത്രമാണ് രുദ്രനാഥ്. സമുദ്രനിരപ്പില്‍ നിന്ന്‍ 3,600-മീറ്റര്‍ (11,800-അടി) ഉയരത്തിലാണ് രുദ്രനാഥ് സ്ഥിതിചെയ്യുന്നത്. പഞ്ചകേദാര ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ മൂന്നാമത് സന്ദര്‍ശിക്കുന്നത് രുദ്രനാഥാണ്. നീലകണ്ഠനായ മഹാദേവ പ്രതിഷ്ഠയാണ് രുദ്രനാഥില്‍.
മറ്റു പഞ്ചകേദാര ക്ഷേത്രങ്ങളെപ്പോലെ പാണ്ഡവന്മാര്‍ സ്ഥാപിച്ചതാണ് രുദ്രനാഥും. മഞ്ഞുവീഴ്ച കാരണം രുദ്രനാഥിലേക്കുള്ള യാത്ര അസാധ്യമാകുന്ന സമയം നീലകണ്ഠ വിഗ്രഹത്തെ ഗോപേശ്വറിലേക്ക് കൊണ്ടുവന്നാണ് പൂജകള്‍ നടത്തുന്നത്. വനദേവതകളാണ് രുദ്രനാഥക്ഷേത്രം പരിപാലിക്കുന്നതെന്നാണ് വിശ്വാസം. ശ്രാവണ പൗര്‍ണ്ണമിയാണ് രുദ്രനാഥിലെ പ്രധാന ആഘോഷം.
രുദ്രനാഥിലേക്കുള്ള പ്രയാണമാര്‍ഗ്ഗത്തിലാണ് പ്രശസ്തമായ നന്ദികുണ്ഡ് സ്ഥിതിചെയ്യുന്നത്. ഇവിടെ പാറകളില്‍ നിന്ന് വാള്‍രൂപത്തില്‍ തള്ളിനില്‍ക്കുന്ന ശിലാ രൂപങ്ങള്‍ പാണ്ഡവരുടെ വാളുകള്‍ ആണെന്ന വിശ്വാസത്തില്‍ തീര്‍ഥാടകര്‍ ആരാധനകള്‍ നടത്താറുണ്ട്.
Post Your Comments