ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരാക്രമങ്ങള്‍ വീണ്ടും ശക്തമായതോടെ കടുത്ത തിരിച്ചടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും. ബംഗ്ലാദേശിലെ ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലത്തിലെ ഉന്നതര്‍ വ്യക്തമാക്കി. ധാക്കയിലെ അക്രമികള്‍ക്കു പാക്കിസ്ഥാനിലെ ഐ.എസ്.ഐയുടെ സഹായമുണ്ടായിരുന്നുവെന്നു ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചതും കേന്ദ്രം ഗൗരവത്തിലെടുക്കുന്നു.
പാംപോറില്‍ കഴിഞ്ഞദിവസം എട്ടു സി.ആര്‍.പി.എഫ് ജവാന്മാരെ ഭീകരര്‍ കൊലപ്പെടുത്തിയതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തലവന്‍ രജീന്ദര്‍ ഖന്ന, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്റ്റര്‍ ദിനേശ്വര്‍ ശര്‍മ എന്നിവരുമെത്തി. ഇവരുമായി രാജ്‌നാഥ് കശ്മീരിലെ സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണു കടുത്ത നടപടികളിലേക്കു കടക്കാന്‍ തീരുമാനമായത്. ജമ്മു കശ്മീര്‍ പൊലീസിലെ ചില ഉന്നതരുമായും ബിഎസ്എഫ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകളുണ്ടായി..
ഭീകരര്‍ കശ്മീരില്‍ അവരുടെ ആക്രമണ തന്ത്രങ്ങളില്‍ വലിയ മാറ്റം വരുത്തിയതായാണു വിലയിരുത്തല്‍. സൈനിക കേന്ദ്രങ്ങള്‍, സുരക്ഷാ പോസ്റ്റുകള്‍ എന്നിവയ്ക്കു നേരെ ആക്രമണം നടത്തിയിരുന്ന പതിവു രീതി അവര്‍ മാറ്റിവച്ചുവെന്നാണു സൂചന. പട്രോളിങ് സംഘങ്ങളുടെ വാഹനങ്ങള്‍, സുരക്ഷാ സൈനികരുടെ വാഹന കോണ്‍വോയികള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എന്നിവയ്ക്കു നേരെ ഒളിച്ചിരുന്നു വഴിയില്‍ ആക്രമണം നടത്തുക എന്നതാണിപ്പോഴത്തെ രീതി. വഴിയില്‍ ഒളിച്ചിരിക്കുന്ന ഒന്നോ രണ്ടോ ഭീകരര്‍ക്കു കൂടുതല്‍ സുരക്ഷാസൈനികരെ കൊന്നൊടുക്കാം എന്നതാണിതിനു കാരണം. ഏതാനും ആഴ്ചകള്‍ക്കിടെ ഇത്തരം നാലു സംഭവങ്ങളാണുണ്ടായത്. ഈ സാഹചര്യത്തില്‍ വാഹനവ്യൂഹങ്ങള്‍ക്കെല്ലാം ശക്തമായ കാവലാണു നല്‍കുന്നത്.
സംസ്ഥാനത്തിനകത്തു സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സി.ആര്‍.പി.എഫുകാരെ ചില സുപ്രധാന സ്ഥലങ്ങളില്‍ നിന്നു പിന്‍വലിക്കാനും അവിടെ ഭീകരവിരുദ്ധ നീക്കത്തില്‍ പ്രാവീണ്യമുള്ള ബി.എസ്.എഫിനെ നിയോഗിക്കാനും തീരുമാനമായി. ശ്രീനഗര്‍ മേഖലയില്‍ അപ്പാടെ ബി.എസ്എഫിനെ വീണ്ടും ഇറക്കുന്ന കാര്യവും പരിഗണനയിലാണ്. ജനക്കൂട്ട നിയന്ത്രണം പോലെയുള്ള കാര്യങ്ങളിലാണു സി.ആര്‍.പി.എഫിനെ ഇതേവരെ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കല്‍ എകെ 47 തോക്കുകള്‍ അടക്കമുള്ള അത്യാധുനിക യുദ്ധസാമഗ്രികളില്ല എന്നതാണു മുഖ്യമായ പോരായ്മ.
കശ്മീര്‍ താഴ് വരയില്‍ ഇപ്പോള്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘത്തെ നയിക്കുന്ന അബു ദുജാന എന്ന ഭീകരനേതാവിനെ പിടികൂടാനുള്ള ശ്രമത്തിലാണു സുരക്ഷാ സേനകള്‍. ഇതിനുള്ള വ്യാപകമായ തെരച്ചില്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.
തെക്കന്‍ കശ്മീരിലെ സുരക്ഷിതമായ ഒളിത്താവളത്തില്‍ ഇയാളുണ്ടെന്നും പത്തോളം കൊടുംഭീകരരുടെ സംഘത്തെ നയിക്കുന്നത് ഇയാളാണെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസത്തിനിടെയാണു പത്തോളം പേര്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നു കശ്മീരിലെത്തിയത്.
വരും ദിനങ്ങളിലും ആക്രമണത്തിനുള്ള സാധ്യത ഇന്റലിജന്‍സ് തള്ളിക്കളയുന്നില്ല. ധാക്കയിലെ ഐഎസ് ഭീകരാക്രമണത്തിനു സമാനമായ സംഭവങ്ങള്‍ കശ്മീരിലും ഉണ്ടായിക്കൂടെന്നില്ല എന്നാണു മുന്നറിയിപ്പ്. അമര്‍നാഥിലേക്കുള്ള തീര്‍ഥാടനം ആരംഭിക്കാന്‍ സമയം അടുത്തുവരുന്ന സാഹചര്യത്തില്‍ അതിന്റെ സുരക്ഷാപ്രശ്‌നങ്ങളും മുന്നൊരുക്കങ്ങളും രാജ്‌നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയി
Post Your Comments