IndiaNews

സ്വാതിയെ വെട്ടിക്കൊല്ലാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് വെളിപ്പെടുത്തി പ്രതി രാംകുമാര്‍

തിരുനെല്‍വേലി: തന്‍റെ രൂപത്തേയും, ആകാരത്തേയും മറ്റുള്ളവരുടെ മുന്‍പില്‍വച്ച് അധിക്ഷേപിച്ച് സംസാരിച്ചതു കൊണ്ടാണ് താന്‍ സ്വാതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി രാംകുമാര്‍ വെളിപ്പെടുത്തി. പോലീസ് പിടിക്കുമെന്നായപ്പോള്‍ കഴുത്ത് കണ്ടിച്ച് ആത്മഹത്യക്ക് ശ്രമിച്ച രാംകുമാര്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അവിടെ വച്ചാണ് ജഡീഷ്യല്‍ മജിസ്ട്രേറ്റ് എം. രാംദാസ് രാംകുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

പല ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വച്ച് താന്‍ സ്വാതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി രാംകുമാര്‍ പറഞ്ഞു. നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വച്ചുതന്നെ ഒരിക്കല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍, മറ്റു യാത്രക്കാരുടെ മുന്‍പില്‍ വച്ചുതന്നെ വളരെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് സ്വാതി തന്‍റെ രൂപത്തേയും ആകാരത്തേയും കളിയാക്കുന്നവിധം സംസാരിച്ചു എന്ന്‍ രാംകുമാര്‍ തന്‍റെ മൊഴിയില്‍ പറഞ്ഞു. മറ്റവസരങ്ങളിലും ഇതേപോലെ വളരെ കടുത്ത പദപ്രയോഗങ്ങളിലൂടെയാണ് സ്വാതി തന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതെന്നും രാംകുമാറിന്‍റെ മൊഴിയിലുണ്ട്.

ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് സ്വാതിയെ കൊലപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതെന്ന് രാംകുമാര്‍ പറഞ്ഞു. തിരുനെല്‍വേലിയിലെ തന്‍റെ വീടിനടുത്തുള്ള ഒരു ഫാമില്‍ നിന്നാണ് കൊലപാതകത്തിനുപയോഗിച്ച അരിവാള്‍ രാംകുമാര്‍ സംഘടിപ്പിച്ചത്. സ്വാതിയുടെ പതിവുരീതികള്‍ വ്യക്തമായി അറിയാവുന്ന രാംകുമാറിന് കൊലപാതകം നടത്തേണ്ട സ്ഥലവും സമയവും തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.

യാത്രചെയ്യാന്‍ കഴിയാത്ത വിധം ആരോഗ്യപ്രശ്നങ്ങളൊന്നും രാംകുമാറിനില്ല എന്ന്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്തതനുസരിച്ച് ഒരു മെഡിക്കല്‍ സംഘത്തിന്‍റെ അകമ്പടിയോടെ പ്രത്യേക ആംബുലന്‍സില്‍ രാംകുമാറിനെ ഇന്നലെത്തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments


Back to top button