തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്‍ കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ പാമോയില്‍ കേസില്‍ വിഎസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയിടാക്കുമെന്ന് വരെ സുപ്രീംകോടതി പറഞ്ഞിരുന്നു. അന്ന് കണ്ണ് തുറന്നിരുന്നെങ്കില്‍ ഈ പ്രഹരം ഏല്‍ക്കേണ്ടി വരില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഇരുപത് വര്‍ഷമായി നീണ്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് മാറി മാറി വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചതാണ്. കൂടാതെ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വരെ അന്വേഷണം നടന്നിരുന്നു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും കുഞ്ഞാലികുട്ടിക്ക് അനുകൂലമായി വിധിക്കുകയും കേസ് തള്ളുകയുമായിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം രാഷ്ട്രീയ വൈര്യത്തിന് ഉപയോഗിച്ചതിനാണ് വിഎസിനെ കോടതി നിശിതമായി വിമര്‍ശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐസ്‌ക്രീം പാര്‍ലര്‍കേസിന്റെ പേരില്‍ ഇരുപത് വര്‍ഷമായി കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുകയാണ് വിഎസ്. പരമോന്നത നീതി പീഠത്തില്‍ നിന്നേറ്റ തിരിച്ചടിയില്‍ വിഎസ് ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments