ന്യൂഡൽഹി: അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ കൂടാതെ മറ്റു നാലു പേരെയും സി.ബി.ഐ റസ്റ്റ് ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പദവിയിലിരിക്കെ 2007 മുതൽ രാജേന്ദ്ര കുമാർ സ്വകാര്യ കമ്പനിയെ പ്രമോട്ട് ചെയ്തതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിക്ക് 9.5 കോടി രൂപയുടെ കരാർ സംഘടിപ്പിച്ചു നൽകിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു. 50 കോടിയുടെ അഴിമതിക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജേന്ദ്രകുമാറിന്റെ ഓഫീസിൽനിന്നു പിടിച്ചെടുത്ത രേഖകളിൽ ഗൂഢാലോചന വ്യക്തമാണെന്നും സിബിഐ അറിയിച്ചു. കഴിഞ്ഞവർഷം ഡിസംബറിൽ രാജേന്ദ്രകുമാറിന്റെ ഡൽഹി സെക്രട്ടറിയേറ്റിലെ ഓഫീസിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments