ധാക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് ഒത്താശ ചെയ്തുകൊടുത്തവരില്‍ പാകിസ്ഥാനും പാക് ചാരസംഘടന ഐഎസ്ഐയും ഉണ്ടെന്ന് ബംഗ്ലാദേശി ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഹസനുള്‍ ഹഖ് ഇനു. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ഏതാനും പാക് ഉദ്യോഗസ്ഥര്‍ അണ്ടര്‍കവറായി ജോലി ചെയ്യുന്ന പാക് ചാരന്മാരാണെന്നും, ഇവര്‍ സായുധ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിവരംലഭിച്ചപ്പോള്‍ അവരെ ബംഗ്ലാദേശ് രാജ്യത്ത് നിന്ന്‍ പുറത്താക്കിയിരുന്നു.
ബംഗ്ലാദേശ് നിരോധിച്ച ഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും പാക് ചാരസംഘടന ബന്ധപ്പെട്ടിരുന്നു എന്ന്‍ ഹസനുള്‍ ഹഖ് ചൂണ്ടിക്കാട്ടി.
Post Your Comments