NewsInternational

ജീവനക്കാരോട് വളരെ ലാളിത്യത്തില്‍ പെരുമാറുന്ന സുക്കര്‍ ബര്‍ഗ് ഇത്ര ക്രൂരനോ ?? സുക്കര്‍ ബര്‍ഗിന്റെ ക്രൂരതയെ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി

ന്യൂയോര്‍ക്ക് : ജോലി കിട്ടണമെങ്കില്‍ അങ്ങ് ഫെയ്‌സ്ബുക്കില്‍ കിട്ടണം. കാരണം ഫെയ്‌സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന്റെ ലാളിത്യവും ജോലി ചെയ്യാന്‍ നല്‍കുന്ന സ്വാതന്ത്ര്യവും ശമ്പളവും ഒന്നും മറ്റ് ഒരു സ്ഥാപനങ്ങളിലും കിട്ടില്ല. ഇങ്ങനെ തോന്നിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഫെയ്‌സ്ബുക്കിന് പുതിയ ആശയങ്ങള്‍ നല്‍കുന്നവര്‍ക്കും തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കും ഒക്കെ വന്‍ തുക സമ്മാനമായും മറ്റും സക്കര്‍ബര്‍ഗ് നല്‍കാന്‍ തുടങ്ങിയതോടെ അവിടെ ജോലി കിട്ടുകയെന്നത് ടെക്കികളുടെയും മറ്റും സ്വപ്‌നമായി മാറി. എന്നാല്‍ ഫെയ്‌സ്ബുക്കിലെ ജോലി പുറത്തുനിന്നും കാണുന്ന അത്ര സുഖകരമല്ലെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ഇവിടെ നിന്നും പുറത്താക്കപ്പെട്ട മുന്‍ പ്രൊഡക്ട് മാനേജര്‍ അന്റോണിയോ ഗാര്‍സിയ മാര്‍ട്ടിനെസ്.

quot;Chaos Monkeys: Obscene Fortune and Random Failure in Silicon Valley." എന്ന പുസ്തകത്തിലാണ് അന്റോണിയോ ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്ന സമയത്തെ തിക്താനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്ക് മാനേജ്‌മെന്റിന് നിരവധി നിബന്ധനകളുണ്ടായിരുന്നു. ഇവയില്‍ പലതും ജീവനക്കാരുടെ സ്വകാര്യ ഇഷ്ടങ്ങളെ പോലും മാനിക്കാത്തതായിരുന്നു. ജീവനക്കാരായ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ സ്‌കര്‍ട്ട് ഇട്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. പുരുഷന്മാരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഇടുന്നതിനെ മാനേജ്‌മെന്റ് ശക്തമായി എതിര്‍ത്തിരുന്നു. സക്കര്‍ബര്‍ഗിന് ജീവനക്കാര്‍ വെറും കളിക്കാരായിരുന്നു. അദ്ദേഹം പറയുന്നത് മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകള്‍. ഉത്തരകൊറിയന്‍, ക്യൂബന്‍ പോലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കല്‍ പ്രക്രിയയാണ് ഫെയ്‌സ്ബുക്കിലും നടന്നിരുന്നതെന്ന് അന്റോണിയോ പറയുന്നു.

ഒരു ജീവനക്കാരന്‍ പുതിയൊരു ഉല്‍പ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയതിന് ദയവായി വിരമിച്ചോളൂ (Please Resign) എന്നുപറഞ്ഞാണ് എല്ലാവര്‍ക്കും സക്കര്‍ബര്‍ഗ് മെയില്‍ അയക്കാറ്. ഇത് ജീവനക്കാര്‍ക്ക് പലപ്പോഴും മാനസികസമര്‍ദ്ദം ഉണ്ടാക്കാറുണ്ട്. നടപടികള്‍ക്ക് വിധേയരായ ജീവനക്കാരെ നിരീക്ഷിക്കാന്‍ ‘The sec’ എന്ന പേരില്‍ സക്കര്‍ബര്‍ഗിന്റെ തന്നെ ഒരു ഇന്റേണല്‍ പൊലിസ് സംവിധാനം ഉണ്ടായിരുന്നു. ഇവരാല്‍ ഈ ജീവനകാരുടെ എല്ലാ പ്രവര്‍ത്തികളും എപ്പോഴും നിരീക്ഷണ വിധേയമായിരിക്കും.

ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ ജീവനക്കാരുടെ പരിശോധനയാണ് ജീവനക്കാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത മറ്റൊരു മുഖ്യ വസ്തുത. മദ്യപിച്ച് വരുന്ന റൗഡികളെ പരിശോധിക്കുന്നത് പോലെയാണ് ജീവനക്കാര്‍ ജോലിയ്ക്ക് വരുമ്പോഴും തിരികെ ഇറങ്ങി പോകുമ്പോഴും പരിശോധിക്കുന്നത്. അര്‍ദ്ധരാത്രി ജോലിചെയ്ത് മടങ്ങുമ്പോള്‍ പോലും ഇതില്‍ യാതൊരു പരിഗണനയും ജീവനക്കാര്‍ക്ക് ലഭിക്കാറില്ല. ഫെയ്‌സ്ബുക്കില്‍ പുതുതായി വരുന്ന ജീവനക്കാര്‍ക്ക്, ആദ്യദിനം അവരുടെ രണ്ടാമത്തെ ജന്മദിനമാണ്. അത് എല്ലാവര്‍ഷവും ഓഫീസില്‍ ആഘോഷിക്കാറുമുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ നിന്നും വിരമിച്ചാലോ ആ ദിവസം ആ ജീവകാരന്റെ മരണദിനമായാണ് ആഘോഷിക്കുന്നത്. ആ ജീവനക്കാരന്റെ കേടുവന്ന ഐഡി കാര്‍ഡിന്റെ കോപ്പി അവര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുപോകുകയാണെന്ന് കാണിക്കാന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അന്റോണിയോ ബുക്കില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button