ബീയ്ജിംഗ് : അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്താന്‍ ഒരു ഭീമന്‍ ടെലസ്‌കോപ്പ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷനാണ് ഭീമന്‍ ടെലസ്‌കോപ്പ് നിര്‍മിച്ചത്. ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ട്രാന്‍സ്മിഷന്‍ നടക്കുന്നുണ്ടെങ്കില്‍ റേഡിയോ ടെലസ്‌കോപ്പ് കണ്ടുപിടിക്കും. നിഗൂഢ ശബ്ദങ്ങളും തരംഗങ്ങളും സിഗ്‌നലുകളും കണ്ടെത്താന്‍ റേഡിയോ ടെലസ്‌കോപ്പ് കൊണ്ട് സാധിക്കും.
അഞ്ച് വര്‍ഷം കൊണ്ടാണ് ടെലസ്‌കോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2011 മാര്‍ച്ചിലാണ് നിര്‍മാണം ആരംഭിച്ചത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ നിര്‍മിച്ച കൂറ്റന്‍ ടെലസ്‌കോപ്പ് ഗുയിസോവു പ്രവിശ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണ് ഇത്. 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട് ഈ റേഡിയോ ടെലസ്‌കോപ്പിന്.
നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ഇനി പ്രവര്‍ത്തനം ആരംഭിക്കാമെന്ന് അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബറില്‍ ഔദ്യോഗിക പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കെപല്‍ ടെലസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ടെലസ്‌കോപ്പ് രൂപകല്‍പ്പന ചെയ്തതത്.
Post Your Comments