Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണെന്ന ആരോപണം : വീട്ടമ്മയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി തരികിട സാബു

തിരുവനന്തപുരം: മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച വീട്ടമ്മയ്‌ക്കെതിരെയാണ് അസഭ്യം പറഞ്ഞു കൊണ്ട് തരികിടസാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് സാബു അബ്ദുസബദ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സാബു വീട്ടമ്മയുടെ ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടിരിക്കുന്നത്. ഫേയ്‌സ്ബുക്കില്‍ ഇവര്‍ക്കെതിരെ വളരെ മോശമായ രീതിയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് സാബുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റു കൂടിയായ വീട്ടമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശമാണ് സാബുവിനെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകളടക്കമുളള മിക്കവരോടും സമാനരീതിയിലാണ് സാബു പ്രതികരിച്ചത്. ഇതിനെതിരേ വീട്ടമ്മയും കുടുംബവും നിയമനടപടിയ്‌ക്കൊരുങ്ങുകയാണ്.

സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്ന ഒരു കുടുംബിനിയ്‌ക്കെതിരേയുളള സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. പ്രസ്തുത പോസ്റ്റില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവരെല്ലാം സാബുവിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയാണ്. പോസ്റ്റിനെതിരേ വിമര്‍ശിക്കുന്നവരെയെല്ലാം അസഭ്യം കൊണ്ടു നേരിടുകയാണ് സാബു.

അടുത്തിടെ, കലാഭവന്‍ മണിയുടെ ഇളയ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരേയും തരികിട സാബു അസഭ്യവര്‍ഷം നടത്തിയിരുന്നു. മണിയുടെ മരണത്തില്‍ തനിക്കു പങ്കൊന്നുമില്ലെങ്കില്‍, ഇത്തരത്തില്‍ പ്രകോപിതനാകുന്നതെന്തിനാണെന്നാണ് പോസ്റ്റിനോടു പ്രതികരിക്കുന്ന മിക്കവരുടേയും പ്രസക്തമായ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button