സേലം : ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനഞ്ചുകാരന് അറസ്റ്റില്‍. സേലത്തിനു സമീപം മേട്ടൂര്‍ കുളത്തൂരിലാണ് സംഭവം. കുളത്തൂര്‍ തെലങ്കനൂര് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
വീടിന് മുന്പില് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസി വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അടുക്കളയിലെ വലിയ ചെമ്പ് പാത്രത്തില്‍ അടച്ചുവെയ്ക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ കുളത്തൂര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. പൊലീസ് പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസരത്തും തിരച്ചില്‍ നടത്തി.
തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ്, അയല്‍വാസിയുടെ അടുക്കളയില്‍ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാത്രത്തിനു പുറത്ത് രക്തക്കറ കണ്ടാണ് പൊലീസ് പാത്രം തുറന്നു നോക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Post Your Comments