മക്ക ● കഴിഞ്ഞദിവസം അന്തരിച്ച സൗദി രാജകുമാരന്‍ ബദർ ബിൻ മുഹമ്മദ് ബിൻ അബ്ദുൾ അസീസിന്റെ ഭൗതിക ശരീരം മക്ക ഗ്രാന്‍ഡ് മോസ്കി (ഹറം പള്ളി) ല്‍ ഖബറടക്കി. ഇശാ നമസ്കാരത്തിന് ശേഷം, സൗദി രാജാവും മക്ക, മദീന മസ്ജിദുകളും അധികാരിയുമായ സൽമാൻ രാജാവിന്റെ നേതൃത്വത്തിലായിരുന്നു മയ്യത്ത് നമസ്‌കാരം.
സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലേദ് അൽ ഫൈസൽ രാജകുമാരൻ, തുർക്കി അൽ ഫൈസൽ രാജകുമാരൻ, മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ, ഖാലേദ് ബിൻ ഫഹദ് ബിൻ മുഹമ്മദ് രാജകുമാരൻ, സത്തം ബിൻ സൗദ് അൽ ബിൻ അബ്ദുൾഅസീസ് രാജകുമാരൻ, സൗദി ടൂറിസം പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ തുടങ്ങി നിരവധി രാജകുമാരന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് രാജകുമാരന്മാര്‍ രാജാവിനെയും ബദര്‍ രാജകുമാരന്റെ സഹോദരനെയും പുത്രന്മാരയും അനുശോചനം അറിയിച്ചു. രാജകുമാരന്റെ ആത്മാവിനോടുള്ള കരുണയ്ക്കായി സല്‍മാന്‍ രാജാവ് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments