ഹൈദരാബാദ് : മുന്‍ കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കാമുകന് സ്വകാര്യ വീഡിയോ പോണ് സൈറ്റിലിട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ താമസിക്കുന്ന ബി.രൂപേഷ് ആണ് (27) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 (സ്ത്രീകളെ അപകീര്ത്തിപ്പെടുത്തുന്നതിനെതിരെയുളള നിയമം) പ്രകാരവും ഐടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
നഗരത്തിലെ സോഫ്ട്വെയര് കമ്പനിയില്‍ എന്‍ജിനീയറാണ് യുവതി. എന്‍ജിനീയറിങ് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വളരെക്കാലത്തെ അടുപ്പത്തിനു ശേഷം യുവാവിന്റെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയ യുവതി ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. യുവതിയുടെ വിവാഹത്തിന് ശേഷവും ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു.
തുടര്‍ന്ന് പ്രതികാരം തീര്ക്കാര് ഇയാള്‍ സ്വകാര്യ വീഡിയോ പോണ് സൈറ്റിലിടുകയായിരുന്നു. വാശി തീര്‍ക്കാന്‍ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും വീഡിയോ സിഡി അയച്ചുകൊടുക്കുകയും ചെയ്തു. അറസ്റ്റിലായ യുവാവിനെ കൗണ്‍സിലിംഗിനു വിധേയനാക്കി. അശ്ലീല സൈറ്റില്‍ നിന്ന് വീഡിയോ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.
Post Your Comments