Life Style

നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങളുടെ അര്‍ത്ഥം എന്താണെന്നറിയാമോ?

എന്തുകൊണ്ടാണ് സ്വപ്‌നം കാണുന്നത്? എന്താണ് സ്വപ്‌നം അര്‍ത്ഥമാക്കുന്നത്? ചില സ്വപ്നങ്ങൾ നമ്മളെ മാനസികമായി വളരെയേറെ ബാധിക്കാറുണ്ട് .ഉറക്കത്തിന് മുമ്പുള്ള 24-48 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളുമായി സ്വപ്‌നത്തിന് ബന്ധമുണ്ട്.

* സുഹൃത്തുമായി വഴക്കിടുന്നതോ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതായോ കണ്ടാൽ
സുഹൃത്തുമായി വഴക്കിടുന്നതോ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതായോ സ്വപ്നം കണ്ടാൽ നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്‌നം കാണുന്നത്.

* ആരെങ്കിലും പിന്തുടരുന്നതായി കണ്ടാൽ
ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.

*മരണം
മരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം.

* പറക്കുന്നതായി സ്വപ്നം കണ്ടാൽ
നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.

*വീഴ്‌ച
സ്വപ്‌നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ കാണും.

*സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം
ഇത്തരം സ്വപ്‌നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്‌തികരമല്ലാത്തതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്.

*വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുക
ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button