KeralaNews

ഐ.എസ് അനുഭാവമുള്ള പോസ്റ്റുകള്‍: അന്‍സാറുള്‍ ഖിലാഫയെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍

ജിദ്ദ: തീവ്രവാദ സംഘടനയായ ഐഎസിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് പൊലീസ് നിരീക്ഷണത്തില്‍.അന്‍സാറുള്‍ ഖിലാഫ കേരള എന്ന ഫേസ്ബുക്ക് പേജില്‍ തീവ്രവാദം നിലപാട് പ്രകടമാക്കുന്ന മലയാളം പോസ്റ്റുകളെത്തിയതോടെയാണ് ഫേസ്ബുക്ക് പൊലീസിന്റെ നിരീക്ഷണത്തിലായത്. ഖലീഫയുടെ അനുയായികള്‍ എന്ന അര്‍ത്ഥം വരുന്ന അന്‍സാറുള്‍ ഖിലാഫ എന്ന പേരിലാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ. നോമ്പിനെതിരെ പരമാര്‍ശം നടത്തിയ എഴുത്തുകാരി തസ്ലിമ നസ്‌റീമിനെ വധിക്കുകയെന്ന ആഹ്വാനം ചെയ്യുന്ന പോസ്റ്റ് മലയാളത്തിലാണ് കൂട്ടായ്മയില്‍ ഇട്ടിരിക്കുന്നത്.

ഐ.എസ് ചെയ്ത ക്രൂരകൃത്യങ്ങളുടെ ചിത്രങ്ങളും ഫെയ്‌സ് ബുക്ക് പേജിലുണ്ട്. മലയാളത്തിലുള്ള പോസ്റ്റുകള്‍ വന്നതോടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കൂട്ടായ്മ നിരീക്ഷിക്കാന്‍ തുടങ്ങി. ഇതോടെ ഫേസ്ബുക്ക് നിശ്ചലമായി. വിദേശത്തുള്ള ഐ.പി അഡ്രസില്‍ നിന്നാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നതെന്നാണ് വിവരം. തീവ്ര നിലപാടുള്ള സംഘടനയായ ഐ.എസിന് കേരളത്തില്‍ നിന്നും നിരവധി അനുഭാവികളുള്ള കാര്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
വിദേശത്ത് ഐ.എസിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ നാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇത്തരക്കാരുടെ പിന്തുണ സംശയിക്കുന്നുണ്ട്. സമാനമായ മറ്റ് ചില ഫേസ്ബുക്ക് പേജുകളും നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ മുജാഹിദിനില്‍ നിന്നും പിരിഞ്ഞ ശേഷം തീവ്രനിലപാടുമായി രീപീകരിച്ച അന്‍സാറുള്‍ തൗഹാദുമാമായി ഈ കൂട്ടായ്മക്ക് ബൂന്ധമുണ്ടെന്ന് സൂചനകളും ലഭിക്കുന്നുണ്ട്.

ഐ.എസിനെ പിന്തുണക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകും ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനായാണ് അന്‍സാറുള്‍ തൗഹാദിനെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന കേന്ദ്ര രഹസ്യന്വേഷണ വിഭാഗങ്ങള്‍ ഗൗരവത്തോടെയണ് മലയാളം ഫേസ്ബുക്ക് കൂട്ടായ്മയെ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button