IndiaNews

ഖരമാലിന്യം പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള വഴിയുമായി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഗാസിപൂര്‍ മണ്ഡിയില്‍ കുന്നുകൂടിയിരിക്കുന്ന ഖരമാലിന്യം രാജ്യതലസ്ഥാനനഗരിക്ക് ഒരു തീരാതലവേദനയായി മാറിയിരിക്കുന്ന അവസ്ഥയില്‍, തികച്ചും പ്രയോജനപ്രദമായ രീതിയില്‍ ഈ ഖരമാലിന്യം ഒഴിവാക്കാനുള്ള മാര്‍ഗ്ഗവുമായി കേന്ദ്രഗതാഗത് മന്ത്രി നിതിന്‍ ഗഡ്കരി. ഖരമാലിന്യം ഹൈവേ നിര്‍മ്മാണത്തിന് ഉപയുക്തമാക്കാനാണ് നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ, 8,037-കോടി രൂപയ്ക്ക് രണ്ട് അനുബന്ധ എക്സ്പ്രസ്സ് ഹൈവേ പദ്ധതികളില്‍ ലാന്‍ഡ്‌സകേപ്പിംഗ് നടത്തുന്നതിനുള്ള രൂപരേഖ തയാറായി വരുന്നതായും മന്ത്രി അറിയിച്ചു.

400-ദിവസം കൊണ്ട് ഗവണ്മെന്‍റ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈസ്റ്റേണ്‍, വെസ്റ്റേണ്‍ ബൈപാസുകളാണ് ഖരമാലിന്യം ഉപയോഗിച്ചുള്ള ഹൈവേ നിര്‍മ്മിതിക്കുള്ള പൈലറ്റ്‌ പ്രോജക്റ്റുകളായി തിരഞ്ഞെടുത്തതിരിക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്റ്റുകളാകും ഈ ബൈപാസ് പ്രോജക്റ്റുകളുടെ ലാന്‍ഡ്‌സ്കേപ്പിംഗ് നടത്തുക.

നാഷണല്‍ ഗ്രീന്‍ ഹൈവേ മിഷന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവേയാണ് നിതിന്‍ ഗഡ്കരി ഈ കാര്യങ്ങള്‍ അറിയിച്ചത്.

ഈ ബൈപാസുകള്‍ ഗതാഗതയോഗ്യമാകുന്നതോടെ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ തോത് 50-% കണ്ട് കുറയുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button