സുജാത ഭാസ്കര്‍
ന്യൂഡല്‍ഹി : കേരളത്തില്‍ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞെന്ന് വിശ്വഹിന്ദു പരിക്ഷത്ത് പ്രമേയം. മലപ്പുറം, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ പല ഗ്രാമങ്ങളിലും ഹിന്ദുക്കള്‍ ചെറിയ കൂട്ടമായി മാറിയെന്നും ഇവിടങ്ങളില്‍ സര്‍വേ നടത്തുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. കശ്മീരില്‍ തുടങ്ങിയിട്ടുള്ള ഹിന്ദു പലായനം കേരളത്തിന് പുറമേ പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഡല്‍ഹി, യുപി, ജാര്‍ഖണ്ഡ്, ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലും ശ്രദ്ധയില്‍ പെട്ടതായും യുപിയില്‍ കെയ്രാന ഉള്‍പ്പെടെ 60 ഗ്രാമങ്ങളില്‍ സംഭവിച്ചതായും പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷയുള്ള ഗ്രാമങ്ങളില്‍ നിന്നും അവര്‍ ഒഴിഞ്ഞുപോകുന്നതിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ പഠനം നടത്തിയ ശേഷം അവ പരിഹരിക്കാനും ഏത് വെല്ലുവിളികളെയും അതിജീവിച്ച് അവിടെ താമസം തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും പ്രമേയം പാസാക്കി.പാറ്റ്നയില്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായ വിഎച്ച്പി കേന്ദ്രയോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. 10 വയസ്സിനു താഴെയുള്ള കുട്ടികളുടെ സർവേയിലും മതാടിസ്ഥാനത്തിൽ ഹിന്ദുകുട്ടികൾ ന്യൂനപക്ഷമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വളരെ മുന്നേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഹിന്ദുസമൂഹം ഭൂരിപക്ഷമായി നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചറും വളരെ മുന്നേ തന്നെ അഭിപ്രായപ്പെട്ടിരുന്നു.കേരളത്തില്‍ ഹിന്ദുക്കള്‍ ഇപ്പോള്‍ വെറും 51 ശതമാനം മാത്രമാണ്. ഇതൊരു അതിര്‍ത്തിരേഖയാണ്. ഇത് താണ്ടിയാല്‍ കേരളം ഒരു മതാധിഷ്ടിത സംസ്ഥാനമായി മാറാന്‍ അധിക കാലം വേണ്ടിവരില്ല.
കേരളത്തിലെ സ്ഥിതിയില്‍ ജാതി സെന്‍സസ് എടുത്തതില്‍,25% മുസ്ലീങ്ങള്‍,23% ഈഴവര്‍; 18% ക്രിസ്ത്യാനികളും 16% നായന്മാരും ഇങ്ങനെയാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ തന്നെ എറണാകുളം ജില്ലയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷം ആണ്. രഹസ്യമാക്കി വെച്ചിരുന്ന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ഹിന്ദു ഐക്യവേദി, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഇതിനെ പ്രതിരോധിക്കാന്‍ പല പദ്ധതികളുടെയും പ്രമേയം പാസാക്കിയിട്ടുണ്ട്.
Post Your Comments